Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Theft

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്, ബോ​ര്‍​ഡം​ഗം അ​ജി​കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളു​ടെ മൊ​ഴി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. 2025 ല്‍ ​ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ലേ​ക്കു കൊ​ണ്ടുപോ​യ സം​ഭ​വ​ത്തി​ലാ​ണ് നി​ല​വി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​യി​രു​ന്നു അ​ന്ന് സ്വ​ര്‍​ണപ്പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടുപോ​യ​ത്. ഈ ​സം​ഭ​വം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു നേ​ര​ത്തെ ക​ട​ത്തി​യ സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തുവ​ന്ന​ത്.

ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​ക്കേ​സി​ല്‍ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യി​രു​ന്ന എ. ​പ​ത്മ​കു​മാ​ര്‍, ദേ​വ​സ്വം ക​മ്മീ​ഷ​ണ​റും പ്ര​സി​ഡന്‍റുമാ​യി​രു​ന്ന വാ​സു, ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​രാ​രി ബാ​ബു, ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ.​പി.​ശ​ങ്ക​ര്‍​ദാ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കാ​ത്ത​തി​നാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

അ​തേസ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നുശേ​ഷം ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​കേ​സി​ന്‍റെ അ​ന്വേ​ഷ​ണം നി​ല​ച്ചി​രു​ന്നു. 2025ലെ ​സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ലാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

Kerala

കവടിയാർ കൊട്ടാരത്തിലെ സ്വർണ മോഷണം: കമ്മീഷണർ പരിശോധന നടത്തി

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് കൊട്ടാരത്തിൽ പരിശോധന നടത്തി. കൊട്ടാരത്തിലെ ജീവനക്കാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ തേടി.

രണ്ട് കോടി രൂപയിൽപരം മൂല്യം വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഗൗരി ലക്ഷ്മി ഭായിയുടെ മുറിയിലെ ലോക്കറിൽ സൂക്ഷിച്ച 12 ഇനം ആഭരണങ്ങളാണിത്. കൊട്ടാരത്തിലെ രണ്ടാംനിലയിൽ തെക്കുഭാഗത്തെ മുറിയിൽ നിന്നാണ് ഇവ നഷ്ടപ്പെട്ടത്.

മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ കൈവശപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നാണ് അനുമാനം. കൊട്ടാരത്തിലെ ജീവനക്കാരിൽ നിന്നും പോലീസ് തിങ്കളാഴ്ച മൊഴി രേഖപ്പെടുത്തിയിരുന്നു.

വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ മോഷ്ടാവി വിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. കൊട്ടാരവുമായി ബന്ധം ഉള്ളവരായിരിക്കും മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

National

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; പ​ങ്ക​ജ് ഭ​ണ്ഡാ​രി​യു​ടെ അ​പ്പീ​ൽ ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യു​ടെ അ​പ്പീ​ൽ ഇ​ന്ന് സു​പ്രീം​കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ൽ പ്ര​തി​യാ​ക്കി​യ​തി​നെ​തി​രെ​യും ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പ്പീ​ൽ ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യു​ടെ അ​പ്പീ​ൽ.

ജ​സ്റ്റി​സ് ദീ​പാ​ങ്ക​ർ ദ​ത്ത അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ബാ​ക്കി എ​ന്തെ​ങ്കി​ലും സ്വ​ർ​ണം ശ​ബ​രി​മ​ല​യി​ൽ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടോ എ​ന്ന് സു​പ്രീം​കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കി​ല്ലെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് പ​ങ്ക​ജ് ഭ​ണ്ഡാ​രി കോ​ട​തി​യെ അ​റി​യി​ച്ച​ത്.

Kerala

സ്വർണ മോഷണം: പരസ്യ പ്രതികരണത്തിനില്ലന്ന് കവടിയാർ കൊട്ടാരം

തിരുവനന്തപുരം: കവടിയാർ കൊട്ടരത്തിൽ നിന്ന് അമൂല്യ രത്നങ്ങളടക്കം ആഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ്.

ആഭരണങ്ങൾ മോഷണം പോയെന്ന് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പ്രതികരിക്കാനില്ലെന്നാണ് വ്യക്തമാക്കിയത്. പിച്ചിപ്പൂ മൊട്ട് സ്വർണ പാദസരവും നാഗപട കമ്മലും മാലയും അടക്കം 12 ഇനം ആഭരണങ്ങളാണ് മോഷണം പോയതെന്ന് എഫ്ഐആറിൽ പറയുന്നു.

രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ആദ്യ ഘട്ടത്തിൽ കൊട്ടാരത്തിനുള്ളിൽ തന്നെ അന്വേഷണം നടന്നിട്ടുണ്ട്. പിന്നിലാരെന്ന് സംബന്ധിച്ച് കുടുംബത്തിന് ചിലരെ സംശയമുണ്ടെന്നാണ് സൂചന. പിന്നാലെയാണ് നിയമ സഹായം തേടിയത്. കൊട്ടാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെയും സന്ദർശകരുടെയും ഉൾപ്പെടെ മൊഴി രേഖപ്പെടുത്തും.

എഫ്ഐആറിലെ വിവരങ്ങൾ

ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ മുത്തും ഇടകലർന്ന സ്വർണ ചെയിൻ, പിച്ചിപ്പൂ മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ പാദസരം, കറുത്ത മുത്തും സ്വർണ മുത്തും ഇടകലർന്ന പാദസരം, വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ, വീതി കുറഞ്ഞ രണ്ട് സ്വർണ പിരിവള, കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലും തൂക്കും, പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും, സ്വർണ കുഴിമിന്നുമാല, പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, സ്വർണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും, റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കൻ വള, പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും, അഞ്ച് കുതിരപ്പവൻ നാണയങ്ങൾ എന്നിവ ഉൾപ്പെടെ രണ്ട് കോടിയോളം രൂപ വില വരുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

2025 നവംബർ മാസത്തിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസിലായതോടെ മോഷണമാണെന്ന സംശയത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്തിട്ടുണ്ട്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഹൈ​ക്കോ​ട​തി. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

ഹ​ര്‍​ജി ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യ​ഥാ​ര്‍​ഥ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ലാ​ബു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

പ്ര​തി​ക​ളു​ടെ ജാ​മ്യം പ​രി​ഗ​ണി​ച്ച കോ​ട​തി എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞു എ​ന്ന​തു​കൊ​ണ്ട് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ആ​കി​ല്ലെ​ന്നും പൊ​തു​ധാ​ര​ണ​ക​ള​ല്ല കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. യ​ഥാ​ർ​ഥ കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ​ൻ. വി​ജ​യ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​ക​ൾ ത​ള്ളി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം എ​ൻ. വി​ജ​യ​കു​മാ​റി​ന് ജാ​മ്യ​മി​ല്ല. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. വി​ജ​യ​കു​മാ​ർ സ​മ​ർ​പ്പി​ച്ച ര​ണ്ട് ജാ​മ്യ​ഹ​ർ​ജി​ക​ളും കോ​ട​തി ത​ള്ളി.

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യ​ഹ​ർ​ജി ന​ൽ​കി​യ​ത്. മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് രേ​ഖ​ക​ളി​ൽ ഒ​പ്പി​ട്ട​തെ​ന്നും സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കി​ല്ലെ​ന്നു​മാ​യി​രു​ന്നു വി​ജ​യ​കു​മാ​റി​ന്‍റെ മൊ​ഴി.‌‌

ക​ട്ടി​ള​പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ പാ​ളി കേ​സി​ലും വി​ജ​യ​കു​മാ​ർ പ്ര​തി​യാ​ണ്. എ. പ​ത്മ​കു​മാ​ർ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബോ​ർ​ഡി​ലെ അം​ഗ​മാ​യി​രു​ന്നു വി​ജ​യ​കു​മാ​ർ. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ര​ണ്ട് കേ​സു​ക​ളി​ലും ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

Kerala

സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെ ഹാജരാകാനാണ് പറഞ്ഞിരുന്നതെങ്കിലും ഉച്ചയ്ക്ക് ഒന്നിനുശേഷമാണ് തന്ത്രി കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിയത്. എസ്‌ഐടി അറസ്റ്റ് ചെയ്ത തന്ത്രിക്ക് 41-ാം ദിവസമായിരുന്നു ജാമ്യം ലഭിച്ചത്.

ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെയാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്ത് ആചാരലംഘനത്തിനു കൂട്ടുനിന്നെന്നും തട്ടിപ്പിനു മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പങ്കാളിയായെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഗൂഢാലോചന നടന്നതിനു തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. സ്വകാര്യ സ്ഥാപനത്തില്‍ തന്ത്രിക്ക് കോടികളുടെ നിക്ഷേപം ഉണ്ടെന്നായിരുന്നു എസ്‌ഐടി പറഞ്ഞിരുന്നത്. എന്നാല്‍ പണം കൈമാറിയതിനു തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല.

തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചു എന്നു പറഞ്ഞിരുന്ന നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം രാജുവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. കേസില്‍ നടന്‍ ജയറാമിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.

ചൊവ്വാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. വാസുവിനെ കൊച്ചിയിലെ സോണൽ ഓഫീസിലാണ് ചോദ്യം ചെയ്തത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി എ​ൻ. വാ​സു

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കേ​സി​ൽ ചോ​ദ്യം ഇ​ഡി​ക്ക് മു​ന്നി​ൽ ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ ക​മ്മീ​ഷ​ണ​റും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ. വാ​സു. കൊ​ച്ചി​യി​ലെ ഇ​ഡി സോ​ണ​ൽ ഓ​ഫീ​സി​ലാ​ണ് എ​ൻ. വാ​സു എ​ത്തി​യ​ത്.

നേ​ര​ത്തെ, കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​യി​രു​ന്നു വാ​സു​വി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ സ്വ​ർ​ണം പൊ​തി​ഞ്ഞ ക​ട്ടി​ള​പ്പാ​ളി സ്പോ​ൺ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് വാ​സു​വി​നെ​യും എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് വാ​സു​വി​ന് സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ർ​ച്ച് ആ​ദ്യ​വാ​രം ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ. വാ​സു​വി​നും ത​ന്ത്രി​ക്കും ഉ​ൾ​പ്പ​ടെ ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. കേ​സി​ൽ 28പേ​രെ​യാ​ണ് ഇ​ഡി പ്ര​തി​പ്പ​ട്ടി​ക​യി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

Kerala

മോ​ഷ​ണ​ക്കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ; ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

കൊ​ല്ലം: മാ​ല​മോ​ഷ​ണ​ക്കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കൊ​ല്ലം അ​ഞ്ച​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ഞ്ച​ൽ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​യ റ​ഫീ​ഖാ​ണ് (35) വീ​ടി​നു​ള്ളി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മോ​ഷ​ണ​ക്കേ​സി​ൽ റ​ഫീ​ഖി​ന്‍റെ ഭാ​ര്യ സ​ബീ​ന അ​റ​സ്റ്റി​ലാ​യി​രു​ന്നു. നി​ല​വി​ൽ ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. ​തീ പ​ട​രു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​രാ​ണ് അ​ഞ്ച​ൽ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

റ​ഫീ​ഖി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 16 നാ​ണ് റ​ഫീ​ഖി​ന്‍റെ ഭാ​ര്യ സ​ബീ​ന​യെ മോ​ഷ​ണ​ക്കു​റ്റ​ത്തി​നു പോ​ലീ​സ് അ​റ​സ്‌​റ്റു ചെ​യ്‌​ത​ത്‌. അ​ഞ്ച​ലി​ൽ നി​ന്നും കു​ള​ത്തൂ​പ്പു​ഴ​യ്ക്ക് പോ​യ സ്വ​കാ​ര്യ​ബ​സി​ൽ യാ​ത്ര ചെ​യ്ത കു​ഞ്ഞി​ന്‍റെ സ്വ​ർ​ണ കൊ​ലു​സ് സ​ബീ​ന ക​വ​ർ​ന്നി​രു​ന്നു.

ഇ​തി​നു​മു​മ്പും മോ​ഷ​ണ​ക്കേ​സി​ൽ സ​ബീ​ന അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം അ​ഞ്ച​ലി​ലെ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ കു​ഞ്ഞി​ന്‍റെ മാ​ല മോ​ഷ്ടി​ച്ച സ​ബീ​ന​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ത​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര​മെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര​മാ​ണെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്. യു​വ​തീ പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ത്ത​താ​ണ് അ​റ​സ്റ്റി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്നും ത​ന്ത്രി പ​റ​ഞ്ഞു. കോ​ട​തി​യു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ലാ​ണ് ത​ന്ത്രി​യു​ടെ വാ​ദ​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജാ​മ്യ ഉ​ത്ത​ര​വി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

ത​ന്ത്രി​യു​ടെ ജാ​മ്യ ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്ന​പ്പോ​ഴു​ള്ള ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വാ​ദ​ങ്ങ​ൾ സ​ർ​ക്കാ​രി​നെ കു​രു​ക്കു​ക​യാ​ണ്."​യു​വ​തീ പ്ര​വേ​ശ​ന സ​മ​യ​ത്ത് ആ​ചാ​ര ലം​ഘ​നം പാ​ടി​ല്ലെ​ന്ന നി​ല​പാ​ട് എ​ടു​ക്കു​ക​യും അ​തി​നെ എ​തി​ർ​ക്കു​ക​യും ചെ​യ്ത​താ​ണ് അ​റ​സ്റ്റി​ന് പി​ന്നി​ലെ കാ​ര​ണം. സ​ന്നി​ധാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ത​ന്നോ​ട് പ്ര​തി​കാ​ര​മാ​ണ്.'-​ത​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ ക​ക്ഷി​യി​ലെ ഉ​ന്ന​ത​ർ​ക്കും ത​ന്നോ​ട് രോ​ഷ​മാ​ണ്. ഭ​ര​ണ ക​ക്ഷി നേ​താ​ക്ക​ൾ​ക്കൊ​പ്പം ത​ന്ത്രി​ക്കും സ്വ​ർ​ണ്ണ​ക്കൊ​ള്ള​യി​ൽ പ​ങ്കു​ണ്ടെ​ന്ന് വ​രു​ത്താ​ൻ ക​ഥ മെ​ന​യു​ക​യാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് ജാ​മ്യ ഹ​ർ​ജി​യി​ലെ ത​ന്ത്രി​യു​ടെ വാ​ദ​ങ്ങ​ൾ.

ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലും ത​ന്ത്രി​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. സ്വാ​ഭാ​വി​ക ജാ​മ്യ​മ​ല്ല ത​ന്ത്രി​ക്ക് ല​ഭി​ച്ച​ത്. ഇ​ത് എ​സ്ഐ​ടി​ക്ക് തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​നാ​യി​ല്ല. ത​ന്ത്രി​ക്ക് താ​ന്ത്രി​ക​പ​ര​മാ​യ അ​ധി​കാ​ര​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത് എ​ന്ന വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ഥ​മ​ദൃ​ഷ്ടി​യാ​ൽ ത​ന്ത്രി​ക്ക് ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ൻ ഈ ​ഘ​ട്ട​ത്തി​ൽ തെ​ളി​വു​ക​ൾ ഇ​ല്ലെ​ന്നാ​ണ് കോ​ട​തി വി​ല​യി​രു​ത്ത​ൽ. ത​ന്ത്രി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Kerala

ശ​ബ​രി​മ​ല ക​ട്ടി​ള​പാ​ളി കേ​സി​ൽ എ. ​പ​ത്മ​കു​മാ​റി​ന് ജാ​മ്യം; ദ്വാ​ര​പാ​ല​ക കേ​സി​ല്‍ ജ​യി​ലി​ല്‍ തു​ട​രും

കൊ​ല്ലം: ശ​ബ​രി​മ​ല ക​ട്ടി​ള​പാ​ളി കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന് ജാ​മ്യം. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് പ​ത്മ​കു​മാ​റി​ന് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ 90 ദി​വ​സം റി​മാ​ൻ​ഡ് പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി പ​ത്മ​കു​മാ​ർ സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യ​ത്. സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും ദ്വാ​ര​പാ​ല​ക കേ​സി​ൽ റി​മാ​ൻ​ഡ് തു​ട​രു​ന്ന​തി​നാ​ൽ പ​ത്മ​കു​മാ​റി​ന് ജ​യി​ലിൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല.

ദ്വാ​ര​പാ​ല​ക കേ​സി​ലും 90 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജാ​മ്യ നീ​ക്കം ന​ട​ത്തും. ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങി​യ ആ​റ് പ്ര​തി​ക​ളി​ൽ നാ​ല് പേ​ർ​ക്കും സ്വാ​ഭാ​വി​ക ജാ​മ്യ​മാ​ണ് ല​ഭി​ച്ച​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; അ​ന്തി​മ റി​പ്പോ​ര്‍​ട്ട് മാ​ര്‍​ച്ച് 31നു​ള്ളി​ൽ

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ മാ​ര്‍​ച്ച് 31നു​ള്ളി​ൽ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ. സ്വ​ര്‍​ണ​പ്പാ​ളി സാ​മ്പി​ളു​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ജം​ഷ​ഡ്പൂ​രി​ലെ ലാ​ബി​ൽ ന​ട​ക്കും.

ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ്വ​ര്‍​ണ​പ്പാ​ളി​ക​ളു​ടെ 36 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി എ​സ്ഐ​ടി ശേ​ഖ​രി​ച്ച​ത്. സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്ന് ലാ​ബ് അ​റി​യി​ച്ച​താ​യും എ​സ്ഐ​ടി കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

ജം​ഷ​ഡ്പൂ​രി​ലെ നാ​ഷ​ണ​ൽ മെ​റ്റ​ല​ര്‍​ജി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ലാ​യി​രി​ക്കും വി​ശ​ദ​മാ​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ക്കു​ക. അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യി​ൽ മോ​ചി​ത​നാ​യ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ൽ എ​സ്ഐ​ടി​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്.

കേ​സി​ൽ ത​ന്ത്രി​യു​ടെ പ​ങ്ക് തെ​ളി​യി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ജാ​മ്യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​തു​കൂ​ടാ​തെ ര​ണ്ട് കേ​സു​ക​ളി​ലും ത​ന്ത്രി​യു​ടെ പ​ങ്കി​ന് തെ​ളി​വു​ക​ളി​ല്ലെ​ന്നും ശ്രീ​കോ​വി​ലി​ന് പു​റ​ത്തു​ള്ള വ​സ്തു​ക്ക​ളി​ൽ ത​ന്ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ത​ന്ത്രി ജാ​മ്യം നേ​ടി ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

 

 

Kerala

സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​ന്ത്രി​യു​ടെ പ​ങ്കി​ന് തെ​ളി​വി​ല്ല; ജാ​മ്യ ഉ​ത്ത​ര​വി​ൽ എ​സ്ഐ​ടി​ക്ക് തി​രി​ച്ച​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യി​ൽ മോ​ചി​ത​നാ​യ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ൽ എ​സ്ഐ​ടി​ക്ക് വ​ൻ തി​രി​ച്ച​ടി. കേ​സി​ൽ ത​ന്ത്രി​യു​ടെ പ​ങ്ക് തെ​ളി​യി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ജാ​മ്യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​തു​കൂ​ടാ​തെ ര​ണ്ട് കേ​സു​ക​ളി​ലും ത​ന്ത്രി​യു​ടെ പ​ങ്കി​ന് തെ​ളി​വു​ക​ളി​ല്ലെ​ന്നും ശ്രീ​കോ​വി​ലി​ന് പു​റ​ത്തു​ള്ള വ​സ്തു​ക്ക​ളി​ൽ ത​ന്ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ത​ന്ത്രി ജാ​മ്യം നേ​ടി ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ൽ ത​ന്ത്രി​ക്ക് ചു​മ​ത​ല​യി​ല്ലെ​ന്നും ശി​ല്പ​ങ്ങ​ളും പാ​ളി​ക​ളും സ്വ​ർ​ണം പൂ​ശു​ന്ന​ത് പൂ​ജാ​വി​ധി​യോ ആ​ചാ​ര​മോ അ​ല്ലെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​തി​നു​പു​റ​മേ മ​ഹ​സ​റു​ക​ളി​ൽ ത​ന്ത്രി ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. ഗൂ​ഢാ​ലോ​ച​ന വാ​ദം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ത​ന്ത്രി​ക്ക് കേ​സി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Kerala

എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല​യി​ലെ വി​വാ​ദ​മാ​യ ക​ട്ടി​ള​പ്പാ​ളി അ​ഴി​മ​തി​ക്കേ​സി​ൽ പ്ര​തി​യാ​യ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ സ​മ​ർ​പ്പി​ച്ച ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. കേ​സി​ൽ റി​മാ​ൻ​ഡ് കാ​ലാ​വ​ധി 90 ദി​വ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ത്മ​കു​മാ​ർ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​താ​ണ് പ​ത്മ​കു​മാ​റി​ന് ജാ​മ്യ​ത്തി​ന് വ​ഴി​തു​റ​ക്കു​ന്ന​ത്. ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ജാ​മ്യം ല​ഭി​ച്ചാ​ലും പ​ത്മ​കു​മാ​റി​ന് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യി​ല്ല. 'ദ്വാ​ര​പാ​ല​ക ശി​ൽ​പ' നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ കൂ​ടി പ്ര​തി​യാ​യ​തി​നാ​ൽ അ​ദ്ദേ​ഹം ജ​യി​ലി​ൽ ത​ന്നെ തു​ട​രും. ദ്വാ​ര​പാ​ല​ക കേ​സി​ലും 90 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജാ​മ്യ​ത്തി​നാ​യി നീ​ക്കം ന​ട​ത്താ​നാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം.

കേ​സി​ൽ ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങി​യ ആ​റ് പ്ര​തി​ക​ളി​ൽ നാ​ല് പേ​ർ​ക്കും സ്വാ​ഭാ​വി​ക ജാ​മ്യ​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യും മു​ൻ ബോ​ർ​ഡ് അം​ഗ​വു​മാ​യ കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ ര​ണ്ട് ജാ​മ്യ​ഹ​ർ​ജി​ക​ൾ ഈ ​മാ​സം 23-ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും. മോ​ശം ആ​രോ​ഗ്യ​നി​ല ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ദ്ദേ​ഹം ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​ത്.

 

 

 

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ക്കും; സാം​പി​ൾ പ​രി​ശോ​ധ​ന ജം​ഷെ​ഡ്‌​പൂ​രി​ലെ ലാ​ബി​ൽ

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഹൈ​ക്കോ​ട​തി​യു​ടെ ദേ​വ​സ്വം ബെ​ഞ്ച് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ശ്രീ​കോ​വി​ലി​ൽ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ ജം​ഷെ​ഡ്‌​പൂ​രി​ലെ ലാ​ബി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ വി​വ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കോ​ട​തി​യെ അ​റി​യി​ക്കും.

ശ്രീ​കോ​വി​ലി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച സാം​പി​ളു​ക​ൾ ജം​ഷെ​ഡ്‌​പൂ​രി​ലെ നാ​ഷ​ണ​ൽ മെ​റ്റ​ല​ർ​ജി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ എ​സ്ഐ​ടി ഇ​ന്ന് കോ​ട​തി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കും. ജ​സ്റ്റി​സു​മാ​രാ​യ വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല കൊ​ടി​മ​ര പു​നഃ​പ്ര​തി​ഷ്ഠ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക വി​ജി​ല​ൻ​സ് സം​ഘം രൂ​പീ​ക​രി​ച്ച വി​വ​രം സ​ർ​ക്കാ​ർ ഇ​ന്ന് കോ​ട​തി​യെ ധ​രി​പ്പി​ക്കും.
കൊ​ടി​മ​ര നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച സ്വ​ർ​ണ​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ നി​രീ​ക്ഷി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ത​ന്ത്രി​ക്ക് ജാ​മ്യം

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്ക് ജാ​മ്യം. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ലും സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് വി​ധി.

ജാ​മ്യ ഹ​ർ​ജി​യി​ലെ വാ​ദ​ത്തി​നി​ടെ ത​ന്ത്രി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും സ്വ​ത്ത് സ​മ്പാ​ദ​നം സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ എ​സ്ഐ​ടി ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും പേ​രി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത വ​ൻ നി​ക്ഷേ​പം ഉ​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ.

പ്ര​തി​യു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ് ദു​രൂ​ഹ​മാ​ണെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ മാ​ത്രം ഇ​ട​പെ​ട്ട​യാ​ളാ​ണ് താ​നെ​ന്നും സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കി​ല്ലെ​ന്നു​മാ​ണ് ത​ന്ത്രി​യു​ടെ വാ​ദം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; പോ​റ്റി​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്ലെ​ന്ന് ജ​യ​റാം 

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ളെ കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് ജ​യ​റാം. ചൊ​വ്വാ​ഴ്ച ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി ജ​യ​റാം മൊ​ഴി ന​ൽ​കി​യി​രു​ന്നു.

പോ​റ്റി​യു​മാ​യി ഒ​രു സാ​മ്പ​ത്തി​ക ഇ​ട​പാ​ടും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ജ​യ​റാം ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ മൊ​ഴി​യി​ൽ വ്യ​ക്ത​മാ​ക്കി. മൂ​ന്ന​ര മ​ണി​ക്കൂ​റോ​ള​മാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സി​ൽ ജ​യ​റാ​മി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ത്. 

ത​നി​ക്ക​റി​യു​ന്ന​ത് എ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​താ​യി ജ​യ​റാം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല​യി​ൽ വ​ച്ചാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. വീ​ട്ടി​ൽ ന​ട​ത്തി​യ പൂ​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സാ​മ്പ​ത്തി​ക ഇ​ട​പാ​ടും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജ​യ​റാം അ​റി​യി​ച്ചു.

പൂ​ജ ന​ട​ത്തി​യ​വ​ർ​ക്ക് ചെ​റി​യൊ​രു തു​ക ദ​ക്ഷി​ണ മാ​ത്ര​മാ​ണ് താ​ൻ ന​ൽ​കി​യ​തെ​ന്നും ജ​യ​റാം മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ട്ടി​ൽ ന​ട​ത്തി​യ പൂ​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യി​രു​ന്ന ചി​ത്ര​ങ്ങ​ളും ജ​യ​റാം അ​ന്വേ​ഷ​ണം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ന​ട​ൻ ജ​യ​റാ​മി​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ന​ട​ൻ ജ​യ​റാ​മി​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. ഇ​ഡി​യു​ടെ കൊ​ച്ചി സോ​ണ​ൽ ഓ​ഫീ​സി​ൽ വ​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. മൂ​ന്ന​ര മ​ണി​ക്കൂ​റാ​ണ് ഇ​ഡി ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്ത​ത്.

ത​നി​ക്ക​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​നാ​യി വീ​ണ്ടും വി​ളി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ജ​യ​റാം പ​റ​ഞ്ഞു. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ഒ​രു സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മി​ല്ല. ത​നി​ക്ക​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം ഇ​ഡി​യോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ജ​യ​റാം പ​റ​ഞ്ഞു.

ക​ഠി​ന​മാ​യ ചോ​ദ്യം ചെ​യ്യ​ൽ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു. സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പെ​രു​മാ​റി​യ​ത്. രേ​ഖ​ക​ളൊ​ന്നും ഹാ​ജ​രാ​ക്ക​നൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ജ​യ​റാം പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ക​ട​കം​പ​ള്ളി​ക്കും അ​ടൂ​ർ‌ പ്ര​കാ​ശി​നും ഇ​ന്ന് നി​ർ​ണാ​യ​കം

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റും. ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യ എ​ടു​ത്ത കേ​സ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് എ​സ്ഐ​ടി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക.

മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, അ​ടൂ​ർ പ്ര​കാ​ശ് എം​പി എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​ക്ക് കൈ​മാ​റു​ക. അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍.

ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ന് മു​ന്നി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ മാ​റ്റി​യോ എ​ന്ന​തി​ലും എ​സ്ഐ​ടി ഇ​ന്ന് വ്യ​ക്ത​ത വ​രു​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച് വി​എ​സ്എ​സ്‌​സി​യി​ലെ വി​ദ​ഗ്ധ​രെ ക​ണ്ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്‌ എ​സ്ഐ​ടി ത​യാ​റാ​ക്കി​യി​രു​ന്നു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​ദ്യ റി​പ്പോ​ർ​ട്ടി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​സ്റ്റി​സു​മാ​രാ​യ എ. ​രാ​ജാ വി​ജ​യ​രാ​ഘ​വ​ന്‍, കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ ദേ​വ​സ്വം ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി നേ​ര​ത്തെ തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം എ​ൻ. വാ​സു കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി ഇ​ന്ന് കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. റി​മാ​ൻ​ഡി​ൽ തു​ട​രു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ലും കോ​ട​തി ഇ​ന്ന് വാ​ദം കേ​ൾ​ക്കും.

Kerala

വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​ക്ക​വ​ർ​ച്ച; ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

പ​ന്ത​ളം: വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 51. 5 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി തി​രു​ക്കു​റു​കു​ടി സ്വ​ദേ​ശി ഇ​സ​ക്കി ര​മേ​ശ് (32), ത​മി​ഴ്നാ​ട് ന​ല്ല​ൻ​കു​ളം വ​ള്ളി​യൂ​ർ സ​മാ​ധാ​ന​പു​രം സ്വ​ദേ​ശി ഗ​ണേ​ഷ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജ​നു​വ​രി 29ന് ​പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് പ​ന്ത​ളം കൈ​പ്പു​ഴ ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത​ത്. വീ​ട്ടു​ട​മ​യും കു​ടും​ബ​വും വി​ദേ​ശ​ത്താ​ണ്. ഗൃ​ഹ​നാ​ഥ​ന്‍റെ മാ​താ​വ് രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. അ​ടൂ​ർ ഡി​വൈ​എ​സ്പി ജി. ​സ​ന്തോ​ഷ്‌​കു​മാ​ർ, കൊ​ടു​മ​ൺ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ, പ​ന്ത​ളം പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ജീ​ഷ് റ്റി.​ഡി, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ യു. ​വി.​വി​ഷ്ണു, ഡാ​ൻ​സ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത്, മി​ഥു​ൻ ജോ​സ്, ബി​നു, ജി​തി​ൻ, ഷെ​ഫീ​ക്ക്, ശ്രീ​രാ​ജ്, വി​മ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്.

പോ​ലീ​സ് വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞു ജി​ല്ല​യി​ലെ 500 ഓ​ളം സി​സി​ടി​വി ക്യാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. കാ​മ​റി​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട സ്വി​ഫ്റ്റ് കാ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ർ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തു​ക​യും പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ൾ ക​ർ​ണാ​ട​ക​യി​ലും സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

പ്ര​തി​ക​ൾ​ക്ക് അ​ന്ത​ർ സം​സ്ഥാ​ന ക​വ​ർ​ച്ചാ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടോ ഉ​ണ്ടോ​യെ​ന്നും അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ആ​ന്‍റോ ആ​ന്‍റ​ണി​യെ​യും ക​ട​കം​പ​ള്ളി​യെ​യും ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധം അ​റി​യു​ന്ന​തി​നാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. കേ​സി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ശ​നി​യാ​ഴ്ച രാ​വി​ലെ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​നെ എ​സ്ഐ​ടി ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഉ​ത്ത​രം ന​ല്‍​കി​യെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് പ്ര​തി​ക​രി​ച്ചി​രു​ന്നു.

കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​നി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ലും ബം​ഗു​ളൂ​രു​വി​ലും പോ​റ്റി​യെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ വ്യ​ക്ത​മാ​ക്കി.

കൂ​ടി​ക്കാ​ഴ്ച​ക​ൾ എ​ല്ലാം പോ​റ്റി ക്ഷ​ണി​ച്ച​തു​പ്ര​കാ​രം ആ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ക​ണ്ട തീ​യ​തി​ക​ൾ വ്യ​ക്ത​മാ​യി ഓ​ർ​മ​യി​ൽ ഇ​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് മൊ​ഴി ന​ൽ​കി. ഡ​ൽ​ഹി​യി​ൽ പോ​കാ​നും പോ​റ്റി​യാ​ണ് ക്ഷ​ണി​ച്ച​തെ​ന്ന് എം​പി പ​റ​ഞ്ഞു.

Kerala

ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി ഇ​ന്ന് എ​സ്ഐ​ടി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം നേ​ടി​യ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി ഇ​ന്ന് എ​സ്ഐ​ടി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും. ജാ​മ്യ​വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണ് ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​കു​ക.

ചൊ​വ്വാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ജാ​മ്യ​വ്യ​വ​സ്ഥ. 110 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി വ്യാ​ഴാ​ഴ്ച ജ​യി​ൽ മോ​ചി​ത​നാ​യ​ത്. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ദ്വാ​ര​പാ​ല​ക കേ​സി​ൽ നേ​ര​ത്തെ പോ​റ്റി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ട്ടി​ള​പ്പാ​ളി കേ​സി​ലും സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച​തോ​ടെ​യാ​ണ് ജ​യി​ൽ മോ​ച​നം. 90 ദി​വ​സ​മാ​യി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ലാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെ​ന്ന​ത​ട​ക്കം ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് സ്വാ​ഭാ​വി​ക ജാ​മ്യം. അ​തേ​സ​മ​യം ത​ന്ത്രി​യു​ടെ ജാ​മ്യ​ഹ​ർ​ജി എ​തി​ർ​ത്ത് കൊ​ണ്ടു​ള്ള എ​സ്ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ട് ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കും. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ക.

Kerala

സ്വ​ർ​ണ​ക്കൊ​ള്ള; ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി കോ​ട​തിയിൽ

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ വി​ചാ​ര​ണ ത​ട​വി​ൽ തു​ട​രു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ലും ക​ണ്ഠ​ര് രാ​ജീ​വ​ര്‍ കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും അ​ചാ​ര​ങ്ങ​ൾ പാ​ലി​ച്ച് മാ​ത്രം പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് താ​നെ​ന്നു​മാ​ണ് ത​ന്ത്രി​യു​ടെ വാ​ദം.

എ​ന്നാ​ൽ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി​ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ടെ പ​ങ്കു​ണ്ടെ​ന്നു​മാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച പോ​റ്റി ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കേ​സി​ൽ ഇ​തു​വ​രെ മൂ​ന്ന് പ്ര​തി​ക​ളാ​ണ് ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​ത്. ദേ​വ​സ്വം മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു, മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​ർ, മു​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്.​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

90 ദി​വ​സം റി​മാ​ൻ​ഡ് പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​രാ​രി ബാ​ബു​വി​നും സു​ധീ​ഷ് കു​മാ​റി​നും ജാ​മ്യം ല​ഭി​ച്ച​ത്. എ​സ്. ശ്രീ​കു​മാ​റി​ന് 43ാം ദി​വ​സ​മാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ക​ൾ ജാ​മ്യം നേ​ടു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും. എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യ നീ​ക്കം.

ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ 90 ദി​വ​സം റി​മാ​ൻ​ഡ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തോ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യ​ത്. ആ​ദ്യം അ​റ​സ്റ്റി​ലാ​യ ദ്വാ​ര​പാ​ല​ക കേ​സി​ൽ പോ​റ്റി​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളു​ടെ കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ ന​ൽ​കും. ഞാ​യ​റാ​ഴ്ച നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ക​ണ്ഠ​ര് രാ​ജീ​വ​രെ ഇ​ന്ന് ആ​ൻ​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കും.

ചൊ​വ്വാ​ഴ്ച ക​ട്ടി​ള​പ്പാ​ളി കേ​സി​ലെ ത​ന്ത്രി​യു​ടെ ജാ​മ്യ​ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ര​ണ്ട് കേ​സു​ക​ളി​ലെ​യും അ​പേ​ക്ഷ​ക​ൾ ഒ​രു​മി​ച്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടും. ദേ​വ​സ്വം മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​ർ സ​മ​ർ​പ്പി​ച്ച ജാ​മ്യ ഹ​ർ​ജി​ക​ളും ഇ​ന്ന് പ​രി​ഗ​ണി​ക്കും.

Kerala

പ്രവാസിയുടെ വീട്ടിലെ മോഷണം; അന്വേഷണം തുടരുന്നു

മാന്നാർ: ചെന്നിത്തലയിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി. 20 പവൻ സ്വർണം, 25 യുകെ പൗണ്ട്, പാസ്പോർട്ട്, ലാപ്ടോപ് എന്നിവയും വിലപിടിപ്പുള്ള ഉപകരണങ്ങളുമാണ് പ്രവാസിയുടെ വീട്ടിൽനിന്നു മോഷണം പോയത്. ചെന്നിത്തല പഞ്ചായത്ത് 5 ാം വാർഡിലെ വലിയ വീട്ടിൽ ഷാരോൺ വില്ലയിൽ ജോസിന്‍റെ വീട്ടിലാണ് വ്യാഴാഴ്‌ച രാത്രി മോഷണം നടന്നത്.
പ്രവാസിയായ ജോസും കുടുംബവും രണ്ടു മാസം മുൻപാണ് യുകെയിൽനിന്നു നാട്ടിലെത്തിയത്. വ്യാഴാഴ്ച ജോസും ഭാര്യ ഏലിയാമ്മയും ഏലിയാമ്മയുടെ തുമ്പമണിലെ വീട്ടിൽ പോയിരുന്നു. രാത്രി വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.
വീട് നോക്കാൻ ഏൽപിച്ചിരുന്നയാൾ ഇന്നലെ രാവിലെ ലൈറ്റുകൾ അണയ്ക്കാൻ എത്തിയപ്പോൾ ഗേറ്റും കതകും തുറന്നുകിടക്കുന്നതായി കണ്ട് അടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. മോഷണം നടന്നതായി സൂചന ലഭിച്ചതോടെ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. എസ്എച്ച്ഒ: ഡി. രജീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി.

അലമാര കുത്തിപ്പൊളിച്ചു

വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് സ്വർണം കവർന്നത്. കൂടാതെ ലാപ്ടോപ് അടക്കം വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, 30,000 രൂപ മൂല്യം വരുന്ന 25 യുകെ പൗണ്ട് എന്നിവയും മോഷണം പോയതായി ജോസ് പോലീസിനു മൊഴി നൽകി. വീടിനുള്ളിലെ അലമാരകൾ എല്ലാം തുറന്നു സാധനങ്ങൾ മുറിയിൽ വാരി വലിച്ചിട്ട നിലയിൽ കിടക്കുകയായിരുന്നു.

ആലപ്പുഴയിൽനിന്നു ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. വീടിനുളളിൽനിന്നു മണം പിടിച്ചിറങ്ങിയ പോലീസ് നായ റോഡിലിറങ്ങി ഒരു കിലോമീറ്ററോളം ഓടി മാന്നാർ മാവേലിക്കര സംസ്ഥാന പാതയിലെത്തി നിന്നു. വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. 

Kerala

സ്വർണക്കൊള്ള കേസ്: സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ. എൻ.കെ. ഉണ്ണികൃഷ്ണനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്.

കു​റ്റ​പ​ത്രം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ നി​യ​മ​സ​ഹാ​യം വേ​ണ​മെ​ന്ന് എ​സ്ഐ​ടി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച തെ​ളി​യി​ക്കാ​ൻ കൂ​ടു​ത​ൽ നി​യ​മ​സ​ഹാ​യം വേ​ണ​മെ​ന്നും എ​സ്ഐ​ടി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

പ്ര​തി​ഭാ​ഗ​ത്ത് ഹാ​ജ​രാ​കു​ന്ന​ത് ര​ണ്ടു മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ര​ട​ക്കം പ്ര​മു​ഖ​രു​ടെ അ​ഭി​ഭാ​ഷ​ക നി​ര​യാ​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യി​ല്ല; എ​സ്ഐ​ടി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ എ​സ്ഐ​ടി കു​റ്റ​പ​ത്രം ന​ൽ​കാ​ത്ത​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി. പ്ര​തി​ക​ൾ​ക്ക് എ​ങ്ങ​നെ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ക്കു​ന്നു എ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണി​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ട് ഏ​റെ​ക്കു​റെ 90 ദി​വ​സം ആ​കു​ന്നു. കു​റ്റ​പ​ത്രം ന​ൽ​കി​യാ​ൽ പ്ര​തി​ക​ൾ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ൽ പോ​കു​ന്ന​ത് ത​ട​യാ​നാ​കും. അ​ല്ലാ​ത്ത പ​ക്ഷം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ന്വേ​ഷ​ണ​ത്തി​ൽ സം​ശ​യം ഉ​ണ്ടാ​കു​മെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.

ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ജ​ഡ്ജി ബ​ദ​റു​ദ്ദീ​നാ​ണ് രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. അ​റ​സ്റ്റ് ചോ​ദ്യം​ചെ​യ്ത് പ​ങ്ക​ജ് ഭ​ണ്ഡാ​രി ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. അ​റ​സ്റ്റ് അ​നി​വാ​ര്യ​മാ​ണെ​ന്നും പ​ക്ഷേ അ​റ​സ്റ്റി​നു​ള്ള കാ​ര​ണ​ങ്ങ​ൾ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​റി​ന്‍റെ റി​മാ​ൻ​ഡ് നീ​ട്ടി കോ​ട​തി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​ന്‍റെ റി​മാ​ൻ​ഡ് നീ​ട്ടി കോ​ട​തി. 14 ദി​വ​സ​ത്തേ​യ്ക്ക് കൂ​ടി​യാ​ണ് നീ​ട്ടി​യ​ത്.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പ​ത്മ​കു​മാ​റി​നെ ഫെ​ബ്രു​വ​രി 10ന് ​വീ​ണ്ടും ഹാ​ജ​രാ​ക്കും. റി​മാ​ൻ​ഡ് 90 ദി​വ​സം പി​ന്നി​ട്ടാ​ൽ ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ നീ​ക്കം. അ​തി​ന് മു​ന്നോ​ടി​യാ​യി പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് എ​സ്ഐ​ടി​യു​ടെ ശ്ര​മം.

കേ​സി​ൽ എ. ​പ​ത്മ​കു​മാ​ർ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി നേ​ര​ത്തെ നി​രീ​ക്ഷി​ച്ചി​രു​ന്നു. ത​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം അ​വ​ഗ​ണി​ച്ചാ​ണ് പ​ത്മ​കു​മാ​ർ പാ​ളി​ക​ൾ കൊ​ടു​ത്തു​വി​ട്ട​തെ​ന്നാ​ണ് എ​സ്ഐ​ടി കോ​ട​തി​യെ അ​റി​യി​ച്ച​ത്.

ദേ​വ​സ്വം മി​നു​ട്‌​സി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യ​ത് മ​നഃ​പൂ​ർ​വ​മാ​ണ്. പി​ച്ച​ള​പാ​ളി എ​ന്ന​ത് മാ​റ്റി ചെ​മ്പ് പാ​ളി എ​ന്നെ​ഴു​തി 'അ​നു​വ​ദി​ക്കു​ന്നു' എ​ന്നും മി​നു​ട്‌​സി​ൽ സ്വ​ന്തം കൈ​പ്പ​ട​യി​ൽ പ​ത്മ​കു​മാ​ർ എ​ഴു​തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​റ്റി​യ്ക്ക് പാ​ളി​ക​ൾ കൈ​മാ​റി​യ​തെ​ന്നും എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ത​ന്ത്രി അ​നു​മ​തി ന​ൽ​കി​യെ​ന്ന പ​ത്മ​കു​മാ​റി​ന്‍റെ വാ​ദം തെ​റ്റാ​ണെ​ന്നും എ​സ്‌​ഐ​ടി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ, അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കും മു​രാ​രി ബാ​ബു​വി​നും ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ ന​ട​പ​ടി. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് മു​രാ​രി ബാ​ബു​വി​ന് കോ​ട​തി സ്വാ​ഭ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: കോ​ഴി​ക്കോ​ട് യു​വ​മോ​ര്‍​ച്ച​യു​ടെ വ​ന്‍ പ്ര​തി​ഷേ​ധം; പോ​ലീ​സു​മാ​യി സം​ഘ​ര്‍​ഷം

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണപ്പാളികൾ മോ​ഷ്ടി​ക്ക​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് യു​വ​മോ​ര്‍​ച്ച. കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ച് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചു. സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​യി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ രാ​ജി​വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ പോ​ലീ​സ് തീ​ര്‍​ത്ത ബാ​രി​ക്കേ​ഡു​ക​ള്‍ മ​റി​ക​ട​ക്കാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച​ത്. പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് പ​ല​ത​വ​ണ ജ ​ല പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ചു.​ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ ദ്വാ​ര​പാ​ല​ക വി​ഗ്ര​ഹ​ങ്ങ​ളി​ലെ​യും ശ്രീ​കോ​വി​ല്‍ വാ​തി​ലി​ലെ​യും സ്വ​ര്‍​ണ​പ്പാ​ളി​ക​ളി​ൽ വ​ലി​യ തോ​തി​ലു​ള്ള കു​റ​വു​ണ്ടാ​യെ​ന്ന ദേ​വ​സ്വം വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.

ഭ​ക്ത​രു​ടെ പ​ണം കൊ​ള്ള​യ​ടി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് യു​വ​മോ​ര്‍​ച്ച നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ​യും യു​വ​മോ​ര്‍​ച്ച​യു​ടെ​യും തീ​രു​മാ​നം.

Kerala

ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയവരെ ജയിലിലാക്കും, ഇത് മോദിയുടെ ഗ്യാരണ്ടിയെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള ക്ഷേത്രപാരമ്പര്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും സംസ്ഥാന സർക്കാരാണ് അതിനുത്തരവാദിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

വിഷയത്തിൽ അന്വേഷണം ഉറപ്പാക്കുമെന്നും അത് മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭഗവാന്‍റെ സ്വർണം കൊള്ളയടിച്ചതായും കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ സ്വർണക്കൊള്ള നടത്തിയ എല്ലാവരേയും ജയിലിലാക്കുമെന്നും മോദി പറഞ്ഞു.

കേരളത്തിൽ മാറ്റം അനിവാര്യമാണ്, എൽഡിഎഫും യുഡിഎഫും സംസ്ഥാനത്തെ നശിപ്പിച്ചുവെന്നും ബിജെപി അധികാരത്തിലെത്തിയാൽ എൽഡിഎഫ്, യുഡിഎഫ് അഴിമതി അവസാനിപ്പിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ശ​ങ്ക​ര​ദാ​സി​ന്‍റെ അ​സു​ഖ​ത്തെ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ മു​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​നെ​തി​രെ ഹൈ​ക്കോ​ട​തി. ശ​ങ്ക​ര​ദാ​സി​ന്‍റെ അ​സു​ഖ​ത്തെ സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ശ​ങ്ക​ര​ദാ​സി​നെ ജ​യി​ലി​ൽ പാ​ർ​പ്പി​ച്ച് ചി​കി​ത്സ തു​ട​രാ​ൻ ആ​കു​മോ എ​ന്നും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് മു​ദ്ര​വ​ച്ച ക​വ​റി​ൽ സ​മ​ർ​പ്പി​ക്കാ​നു​മാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശം. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ശ​ങ്ക​ര​ദാ​സ്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ശ​ങ്ക​ര​ദാ​സ് അ​റ​സ്റ്റി​ലാ​യ​ത്. ശ​ങ്ക​ര​ദാ​സ് ചി​കി​ത്സ​യി​ലി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് എ​സ്ഐ​ടി അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​സ്പി ശ​ശി​ധ​ര​ൻ ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലും ക​ട്ടി​ള​പാ​ളി കേ​സി​ലും 11-ാം പ്ര​തി​യാ​ണ് ശ​ങ്ക​ര​ദാ​സ്.

 

Kerala

സ്വ​ർ​ണ​ക്കൊ​ള്ളയിൽ വീ​ണ്ടു​മൊ​രു കേ​സ്കൂ​ടി ആ​ലോ​ച​ന​യി​ൽ


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ വീ​​​ണ്ടു​​​മൊ​​​രു കേ​​​സ്കൂ​​​ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ആ​​​ലോ​​​ചി​​​ക്കു​​​ന്നു. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ടി​​​മ​​​രം പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​കും കേ​​​സ്.

കൊ​​​ടി​​​മ​​​രം ചി​​​ത​​​ല​​​രി​​​ച്ച​​​താ​​​യും പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു​​​മു​​​ള്ള തീ​​​രു​​​മാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണി​​​ത്. പു​​​നഃ​​​പ്ര​​​തി​​​ഷ്ഠാ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ കൊ​​​ടി​​​മ​​​രം കോ​​​ണ്‍​ക്രീ​​​റ്റി​​​ൽ തീ​​​ർ​​​ത്ത​​​താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​ണ് സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കി​​​യ​​​ത്.

കേ​​​സി​​​ൽ ആ​​​രെ​​​യൊ​​​ക്കെ പ്ര​​​തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​കും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം തീ​​​രു​​​മാ​​​നി​​​ക്കു​​​ക. ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടാ​​​യു​​​ള്ള ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ന​​​ട​​​പ​​​ടി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണു കൊ​​​ടി​​​മ​​​ര പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ സം​​​ബ​​​ന്ധി​​​ച്ചും അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

നേ​​​ര​​​ത്തേ ത​​​ടി​​​യി​​​ൽ തീ​​​ർ​​​ത്ത കൊ​​​ടി​​​മ​​​ര​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ കോ​​​ണ്‍​ക്രീ​​​റ്റ് കൊ​​​ടി​​​മ​​​രം നി​​​ർ​​​മി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ളൊ​​​ന്നും ഇ​​​പ്പോ​​​ൾ ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​താ​​ണു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ൽ സം​​​ശ​​​യ​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്.

കൊ​​​ടി​​​മ​​​രം പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് 2014 മു​​​ത​​​ലാ​​​ണ്. അ​​​തി​​​നാ​​​ൽ 2014മു​​​ത​​​ലു​​​ള്ള ന​​​ട​​​പ​​​ടി പ​​​രി​​​ശോ​​​ധി​​​ക്കും. കോ​​​ണ്‍​ക്രീ​​​റ്റ് തൂ​​​ണി​​​ൽ ചി​​​ത​​​ല​​​രി​​​ച്ച​​​തും പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ​​​യ്ക്കാ​​​യി ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ സ്പോ​​​ണ്‍​സ​​​റെ ക​​​ണ്ടെ​​​ത്തി​​​യ​​​തും ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

ആ​​​ദ്യ കേ​​​സി​​​ൽ മു​​​ഖ്യ സൂ​​​ത്ര​​​ധാ​​​ര​​​ൻ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​ക്കു ജാ​​​മ്യം ല​​​ഭി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കു​​​റ്റ​​​പ​​​ത്രം വൈ​​​കാ​​​തെ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വൈ​​​കാ​​​തെ കൂ​​​ടു​​​ത​​​ൽ അ​​​റ​​​സ്റ്റു​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​ണു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​റ​​​യു​​​ന്ന​​​ത്.

Kerala

മു​രാ​രി ബാ​ബു​വി​ന്‍റെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന; രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ഇ​ഡി സം​ഘം മ​ട​ങ്ങി

കോ​ട്ട​യം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​തി​യാ​യ മു​രാ​രി ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ചു. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന 13 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു.

മു​രാ​രി ബാ​ബു​വി​ന്‍റെ ആ​സ്തി വി​വ​ര​ങ്ങ​ളു​ടെ രേ​ഖ​ക​ൾ, മു​രാ​രി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും ബാ​ങ്ക് ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ൾ, വീ​ട് നി​ർ​മ്മാ​ണ​ത്തി​ന്‍റെ രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ ഇ​ഡി സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി 21 ഇ​ട​ങ്ങ​ളി​ലാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്വ​ർ‍‍​ണ​ക്കൊ​ള്ള​യ​ക്ക് പി​ന്നി​ലെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​ന്‍റെ വ്യാ​പ്തി ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ഓ​പ​റേ​ഷ​ൻ ഗോ​ൾ​ഡ​ൻ ഷാ​ഡോ എ​ന്ന പേ​രി​ൽ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ പ​ങ്കെ​ടു​പ്പി​ച്ച് അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് ഓ​പ​റേ​ഷ​ൻ ഗോ​ൾ​ഡ​ൻ ഷാ​ഡോ. നി​ല​വി​ൽ പ്ര​തി​ക​ളാ​യ​വ​രു​ടെ വീ​ടു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, സാ​ക്ഷി​ക​ളു​ടെ വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ഡി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ദേ​വ​സ്വം ബോ‍​ർ​ഡ് ആ​സ്ഥാ​ന​ത്ത് ഉ​ൾ​പ്പെ​ടെ നാ​ല് ഇ​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ഡി പ​രി​ശോ​ധ​ന. റെ​യ്ഡി​ന് മു​ൻ​പാ​യി വി​വ​രം പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​റി​നെ ഇ​ഡി അ​റി​യി​ച്ചി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ലു​ക​ൾ എ​ടു​ത്ത് ന​ൽ​കി. എ​ൻ. വാ​സു​വി​ന്‍റെ പേ​ട്ട​യി​ലെ വീ​ട്ടി​ലെ​ത്തി നോ​ട്ടീ​സ് ന​ൽ​കി​യാ​ണ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്.

കേ​സി​ലെ പ്ര​തി​ക​ളാ​യ എ. ​ജ​യ​ശ്രീ, കെ.​എ​സ്. ബൈ​ജു എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. ചെ​ന്നൈ സ്മാ​ർ​ട് ക്രി​യേ​ഷ​നാ​ണ് ഗൂ​ഢാ​ലോ​ച​ന​യി​ലെ മ​റ്റൊ​രു കേ​ന്ദ്രം. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പ്ര​തി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ഇ​ഡി ക​ട​ക്കു​മെ​ന്നാ​ണ് വി​വ​രം.

Kerala

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ല‍? അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണം: വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ വി. ​മു​ര​ളീ​ധ​ര​ൻ. കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​തെ പ്ര​തി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ എ​സ്ഐ​ടി അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

കേ​സി​ൽ ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യാ​മെ​ങ്കി​ൽ മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ട​കം​പ​ള്ളി​യു​ടെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ക​രി​ക്ക​ക​ത്തെ വീ​ട്ടി​ലേ​ക്ക് ആ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്ക​ള്ള​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ ഓ​ഫീ​സി​ലേ​യ്ക്കും ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി. പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് പ​ല​ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ബാ​രി​ക്കേ​ടു​ക​ൾ ത​ക​ർ​ത്തു മു​ന്നോ​ട്ടു​പോ​കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്

കോ​ട്ട​യം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​തി​ഷേ​ധം. മ​ന്ത്രി​യു​ടെ കോ​ട്ട​യം ഏ​റ്റു​മാ​നൂ​രി​ലെ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി.

ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ഷോ​ൺ ജോ​ർ​ജ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളാ​ണ് മാ​ർ​ച്ചി​ന് നേ​ത്യ​ത്വം ന​ൽ​കി​യ​ത്.

പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​കാ​ൻ കൂ​ട്ടാ​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് മൂ​ന്ന് ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്. അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ വ​സ​തി​യി​ലേ​ക്കും ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യി​ല്ല; തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​നാ​കാ​തെ ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​നാ​കാ​തെ ഇ​ഡി. ന​ന്ത​ൻ​കോ​ട്ടെ ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്താ​ത​തി​നാ​ലാ​ണ് ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും പ​രി​ശോ​ധ​ന തു​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​ത്.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ആ​സ്ഥാ​ന​ത്ത് ഉ​ള്ള​ത്.​സ്വ​ർ‌​ണ്ണ​പാ​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ദേ​വ​സ്വം ആ​സ്ഥാ​ന​ത്ത് നി​ന്ന് പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് ഇ​ഡി നീ​ക്കം.

അ​തി​നി​ടെ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ് ഇ​ഡി. പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ 21 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ഡി പ​രി​ശോ​ധ​ന.

അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, എ. ​പ​ത്മ​കു​മാ​ർ, എ​ൻ. വാ​സു, ബെ​ല്ലാ​രി​യി​ലെ സ്വ​ർ​ണ​വ്യാ​പാ​രി ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും ബം​ഗ​ളൂ​രു​വി​ലെ സ്മാ​ർ​ട് ക്രി​യേ​ഷ​ൻ​സ് ഓ​ഫീ​സി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; സ്വ​ർ​ണ​പാ​ളി​ക​ൾ മാ​റ്റി​യെ​ന്ന് സം​ശ​യി​ച്ച് ഹൈ​ക്കോ​ട​തി

കൊച്ചി: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പാളി​ക​ൾ മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന സം​ശ​യം ഉ​ന്ന​യി​ച്ച് ഹൈ​ക്കോ​ട​തി. സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​എ​സ്‌​എ​സ്‌​സി യി​ലെ ഉ​ദ്യോ​ഗ​സ്ഥ​റു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പാ​ളി​ക​ൾ മാ​റ്റി​യി​ട്ടു​ണ്ടോ എ​ന്ന​തി​ൽ വ്യ​ക്ത​ത ഉ​ണ്ടാ​ക്കാ​ൻ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ടു​ക്ക​ണം. പാ​ളി​ക​ൾ പു​തി​യ​താ​ണോ പ​ഴ​യ​താ​ണോ എ​ന്ന​റി​യാ​ൻ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ട്.

ജ​നു​വ​രി 20ന് ​വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എ​സ്ഐ​ടി​ക്ക് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. വാ​തി​ൽ​പാ​ളി അ​ട​ക്കം അ​ള​ക്കാ​നും പ​രി​ശോ​ധി​ക്കാ​നു​മാ​ണ് ഹൈ​ക്കോ​ട​തി അ​നു​മ​തി. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ​ൻ. വാ​സു​ വീ​ണ്ടും റി​മാ​ൻ​ഡിൽ 

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ളക്കേസിൽ​ പ്ര​തി​യാ​യ മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു​വി​നെ വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന് വാ​സു​വി​നെ വി​ജി​ല​ൻ​സ് കോ​ട​തി മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി​യ​ത്. ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് 14 ദി​വ​സ​ത്തേ​ക്ക് കൂ​ടി വാ​സു​വി​നെ റി​മാ​ൻ​ഡ് ചെ​യ്ത് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ജ​യി​ലി​ലേ​യ്ക്ക് വി​ട്ടി​രി​ക്കു​ന്ന​ത്.

ത​ന്ത്രി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യും ഇ​ന്ന് കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തും. എ​സ്ഐ​ടി സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലെ വാ​ദ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും അ​തി​വി​ചി​ത്ര​മാ​യ വാ​ദ​ങ്ങ​ളാ​ണ് എ​സ്ഐ​ടി പ​റ​യു​ന്ന​തെ​ന്നും ഈ ​സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും ത​ന്ത്രി ജാ​മ്യാ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം: ഹര്‍ജികള്‍ വിശദവാദത്തിന് മാറ്റി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ഹൈക്കോടതി വിശദവാദത്തിന് മാറ്റി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്‍, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വംബെഞ്ചിന്‍റെ പരിഗണനയിലുളളത്.

ഒന്നിച്ച് വാദം കേള്‍ക്കാനായി ഇരു ഹര്‍ജികളും രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. നിലവിലെ സാഹചര്യത്തില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം കാര്യക്ഷമമാകില്ലെന്നാണ് ഹര്‍ജികളിലെ ആരോപണം.

ശബരിമലയിലെ സ്വര്‍ണം വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും അവിടങ്ങളിലെ ആളുകള്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം മതിയാവില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബോ​ർ​ഡി​നെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും കു​ടു​ക്കാ​ൻ ശ്ര​മ​മെ​ന്ന് പി.​എ​സ്. പ്ര​ശാ​ന്ത്  

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബോ​ർ​ഡി​നെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും കു​ടു​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്. ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് സ്വ​ർ​ണ​പാ​ളി​ക​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കൈ​വ​ശം കൊ​ടു​ത്ത​യ​ച്ചി​ട്ടി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

"ദേ​വ​സ്വം ബോ​ർ​ഡി​ന് ഒ​രു ന​ഷ്ട​വും സം​ഭ​വി​ച്ചി​ട്ടി​ല്ല. സ്വ​ർ​ണ​പാ​ളി​ക​ളു​ടെ ഭാ​രം പ​ണി​ക്ക് ശേ​ഷം കൂ​ടു​ക​യാ​ണ് ചെ​യ്ത​ത്. മാ​ത്ര​മ​ല്ല സ്വ​ർ​ണ​പാ​ളി​ക​ൾ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കൈ​വ​ശം കൊ​ടു​ത്ത​യ​ച്ചി​ട്ടി​ല്ല.'-​പ്ര​ശാ​ന്ത് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, സ്പെ​ഷ്യ​ൽ ക​മ്മീ​ഷ്ണ​റെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ന്ന​തി​ൽ പി​ഴ​വു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​ന് ഹൈ​ക്കോ​ട​തി​യി​ൽ മാ​പ്പു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു. അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. അ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് പോ​റ്റി​ക്ക് കു​രു​ക്കാ​യ​തെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ​ന്‍. വി​ജ​യ​കു​മാ​റി​നെ ഒ​രു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു  

കൊ​ല്ലം : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ അം​ഗം എ​ന്‍. വി​ജ​യ​കു​മാ​റി​നെ ഒ​രു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ലാ​ണ് ന​ട​പ​ടി.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. എ. ​പ​ത്മ​കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി​യ ബോ​ര്‍​ഡി​ലെ സി​പി​എം നോ​മി​നി ആ​യി​രു​ന്നു വി​ജ​യ​കു​മാ​ര്‍.

Kerala

ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ലും ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്ക് തി​രി​ച്ച​ടി; അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ലും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്ക് തി​രി​ച്ച​ടി. ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ എ​സ്ഐ​ടി​ക്ക് കോ​ട​തി അ​നു​മ​തി ന​ൽ​കി. ത​ന്ത്രി​ക്ക് ത​ട്ടി​പ്പി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് എ​സ്ഐ​ടി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യി​രു​ന്നു.

സ്വ​ർ​ണം ചെ​മ്പാ​ക്കി​യ വ്യാ​ജ മ​ഹ​സ​റി​ൽ ത​ന്ത്രി ഒ​പ്പി​ട്ട് ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യെ​ന്ന് എ​സ്ഐ​ടി കോ​ട​തി​യെ അ​റി​യി​ച്ചു. ജ​യി​ലി​ലെ​ത്തി അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

ക​ട്ടി​ള​പാ​ളി ക​ട​ത്തി​യ കേ​സി​ലാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. അ​തേ​സ​മ​യം, ത​ന്ത്രി​യു​ടെ ജാ​മ്യാ​പേ​ക്ഷ 19ലേക്ക് മാ​റ്റി. മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ റി​മാ​ൻ​ഡ് നീ​ട്ടു​ക​യും ചെ​യ്തു. ഈ ​മാ​സം 27വ​രെ​യാ​ണ് റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. ‍

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ സി​പി​എം-​കോ​ണ്‍​ഗ്ര​സ് കു​റു​വാ സം​ഘം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ സി​പി​എം-​കോ​ണ്‍​ഗ്ര​സ് കു​റു​വാ സം​ഘ​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത് കേ​സി​ൽ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

"എ​ന്തു​കൊ​ണ്ട് മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന ചോ​ദ്യം. ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ള്‍ എ​ന്തു​കൊ​ണ്ട് മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ല? ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ വ​ലി​യ രാ​ഷ്ട്രീ​യ​ക്കാ​രു​ണ്ട്.'-​രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

"ജ​നു​വ​രി 14ന് ​മ​ക​ര​വി​ള​ക്ക് ദി​വ​സം വീ​ട്ടി​ലും നാ​ട്ടി​ലും അ​യ്യ​പ്പ ജ്യോ​തി ന​ട​ത്തും. എ​ൻ​ഡി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​രി​ക്കും അ​ത്. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ എ​ൽ‍​ഡി​എ​ഫി​നും യു‍​ഡി​എ​ഫി​നു​മെ​തി​രാ​യ സ​മ​ര​മാ​യാ​ണ് അ​യ്യ​പ്പ ജ്യോ​തി തെ​ളി​യി​ക്കു​ന്ന​ത്.'-​രാ​ജീ​വ് അ​റി​യി​ച്ചു.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: മ​ന്ത്രി​മാ​രും മു​ൻ മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മ​ന്ത്രി​മാ​രും മു​ൻ മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​യ്യ​പ്പ​ന്‍റെ മു​ത​ൽ ക​ട്ട​വ​രാ​രും ര​ക്ഷ​പെ​ട്ടി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള​വ​ർ കൊ​ള്ള​യി​ൽ ഉ​ണ്ടെ​ന്നാ​ണ് ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള വി​വ​ര​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ ഇ​തു​വ​രെ​യും സി​പി​എം ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ് നോ​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു.

ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്തു എ​ന്ന​ത് ഒ​രു വ​സ്തു​ത​യാ​ണ്. അ​ത് നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ. ആ​രും നി​യ​മ​ത്തി​ന​തീ​ത​ര​ല്ല. എ​സ്ഐ​ടി അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് നീ​ങ്ങ​ട്ടെ​യെ​ന്നും കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​പ​ടി വേ​ഗ​ത്തി​ലാ​​ക്കാ​നൊ​രു​ങ്ങി ഇഡി, പ്ര​തി​കളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ കേ​സി​ൽ ന​ട​പ​ടി വേ​ഗ​ത്തി​ലാ​​ക്കാ​നൊ​രു​ങ്ങി എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇഡി). പ്ര​ധാ​ന പ്ര​തി​യ​ട​ക്ക​മു​ള്ള​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യെ സ​മീ​പി​ചേ​ക്കുമെ​ന്നാ​ണ് വി​വ​രം.

ഏ​റ്റ​വും ഒ​ടു​വി​ൽ എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്ത ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രും ഇ​ഡി പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​കും. ന​ഷ്ട​ത്തി​ന്‍റെ ആ​കെ മൂ​ല്യം ക​ണ​ക്കാ​ക്കി പ്ര​തി​ക​ളു​ടെ സ്വ​ത്ത് ക​ണ്ടുകെ​ട്ടാ​നു​ള്ള ന​ട​പ​ടി​യും ഉ​ട​ൻ ഉ​ണ്ടാ​കും. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം.

എ​സ്ഐ​ടി പ്ര​തി​ചേ​ർ​ത്ത എ​ല്ലാ​വ​രെ​യും പ്ര​തി​കളാ​ക്കി​യാ​ണ് കൊ​ച്ചി യൂ​ണി​റ്റി​ൽ ഇ​സി​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ട്ടു​ള്ള​ത്. 2019 ലെ ​സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്ന​തി​ലാ​ണ് അ​ന്വേ​ഷ​ണ​മെ​ങ്കി​ലും 2025 വ​രെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ഇ​ഡി അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; കേ​സെ​ടു​ത്ത് ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ കേ​സെ​ടു​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കേ​സ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് (ഇ​സി​ഐ​ആ​ര്‍) ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 

​ക​ള്ള​പ്പ​ണം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി ഇ​ഡി കൊ​ച്ചി യൂ​ണി​റ്റാ​ണ് കേ​സെ​ടു​ത്ത​ത്. ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് സ​മാ​ന​മാ​യ ന​ട​പ​ടി​യാ​ണി​ത്.

ഇ​ഡി കേ​സെ​ടു​ത്ത​തോ​ടെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടും. കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, ചെ​ന്നൈ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സ് ഉ​ട​മ പ​ങ്ക​ജ് ഭ​ണ്ഡാ​രി, ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ര്‍​ധ​ന്‍ എ​ന്നി​വ​ര്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​രി​ശോ​ധി​ക്കും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച: ഇ​ഡി ഇ​ന്ന് കേ​സെ​ടു​ക്കും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഇ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് കേ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​പ്പോ​ർ​ട്ട് (ഇ​സി​ഐ​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്യും.

ക്രി​മി​ന​ൽ കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു സ​മാ​ന​മാ​യ ന​ട​പ​ടി​യാ​ണി​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം (പി​എം​എ​ൽ​എ) കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തോ​ടെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ ഇ​ഡി ക​ണ്ടു​കെ​ട്ടും. 

കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി, ചെ​ന്നൈ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് ഉ​ട​മ പ​ങ്ക​ജ് ഭ​ണ്ഡാ​രി, ബെ​ള്ളാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ർ​ധ​ൻ എ​ന്നി​വ​ർ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധി​ക്കു​ക. കൊ​ച്ചി അ​ഡി.​ഡ​യ​റ​ക്ട​ർ രാ​കേ​ഷ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം. 

National

അ​ര​ക്കി​ലോ സ്വ​ർ​ണം മോ​ഷ്ടി​ച്ച സം​ഭ​വം; ഡ്രൈ​വ​റും ജോ​ലി​ക്കാ​ര​നും ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: വി​ദ്യാ​ര​ണ്യ​പു​ര​യി​ലെ വ്യ​വ​സാ​യി​യു​ടെ വീ​ട്ടി​ൽ നി​ന്ന് അ​ര​ക്കി​ലോ​യി​ലേ​റെ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. വ്യ​വ​സാ​യി​യാ​യ ഗോ​പാ​ൽ ഷി​ൻ​ഡെ​യു​ടെ ല​ക്ഷ്മി​പു​ര ക്രോ​സി​ലെ വി​ല്ല​യി​ലാ​യി​രു​ന്നു വ​ൻ ക​വ​ർ​ച്ച ന​ട​ന്ന​ത്.

ഡി​സം​ബ​ർ 24ന് ​കു​ടും​ബം ക്രി​സ്മ​സ് അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം. സം​ഭ​വ​ത്തി​ൽ ഷി​ൻ​ഡെ​യു​ടെ ഡ്രൈ​വ​റും വീ​ട്ടു​ജോ​ലി​ക്കാ​ര​നും ഉ​ൾ​പ്പെ​ടെ നാ​ല് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് കി​ലോ വെ​ള്ളി​യും മൂ​ന്ന് ല​ക്ഷം രൂ​പ​യും പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ടു​പേ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഡ്രൈ​വ​റും വീ​ട്ടു​ജോ​ലി​ക്കാ​ര​നും കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത്.

വീ​ട്ടു​ജോ​ലി​ക്കാ​ര​നാ​യ മ​ഞ്ജി​ത്തും ഡ്രൈ​വ​റാ​യ ന​രേ​ന്ദ്ര​യു​മാ​ണ് ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മ​ഞ്ജി​ത്ത് സു​ഹൃ​ത്താ​യ ച​ന്ദ​നെ​യും ദൊ​ഡ ബെ​ല്ലാ​പു​ര സ്വ​ദേ​ശി ന​രേ​ന്ദ്ര കൂ​ട്ടു​കാ​ര​നാ​യ മ​ഞ്ജു​നാ​ഥി​നെ​യും സ​ഹാ​യ​ത്തി​നാ​യി ഒ​പ്പം കൂ​ട്ടി.

മ​ഞ്ജു​നാ​ഥ് ചെ​റു​കി​ട മോ​ഷ​ണ​ങ്ങ​ൾ പ​തി​വാ​ക്കി​യി​രു​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക്രി​സ്മ​സ് ആ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് ഷി​ൻ​ഡെ മോ​ഷ​ണ​വി​വ​രം മ​ന​സി​ലാ​ക്കി​യ​ത്.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ജാ​മ്യം തേ​ടി എ​ൻ. വാ​സു സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം തേ​ടി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ എ​ന്‍. വാ​സു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ജാ​മ്യം നി​ഷേ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കി.

അ​ന്വേ​ഷ​ണ​വു​മാ​യി താ​ൻ പൂ​ർ​ണമാ​യി സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വാ​സു​വി​ന്‍റെ വാ​ദം. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ ക​സ്റ്റ​ഡി​യി​ൽ വയ്ക്കേ​ണ്ട​തി​ല്ലെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് വാ​സു​വി​ന്‍റെ വാ​ദം.

ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ള്‍, ക​ട്ടി​ള​പ്പാ​ളി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​യ്ക്ക് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ടു​ത്തു​വെ​ന്ന കേ​സി​ല്‍ എ​ന്‍. വാ​സു​വി​ന്‍റെ​യും മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു​വി​ന്‍റെ​യും മു​ന്‍ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ്‌ണ​ര്‍ കെ.​എ​സ്. ബൈ​ജു​വി​ന്‍റെ​യും ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് എ​ന്‍. വാ​സു ജാ​മ്യം തേ​ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Kerala

ചെമ്പ് തെളിയുന്നു ; സ്വർണക്കൊള്ളയുടെ വ്യാപ്തി പരിശോധിക്കാൻ എ​സ്ഐ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ലി​​​ൽ കൂ​​​ടു​​​ത​​​ൽ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള ന​​​ട​​​ന്നി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നു വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം.

കൂ​​​ടാ​​​തെ ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ലി​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള ഉ​​​പ​​​ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ സ്വ​​​ർ​​​ണം പൂ​​​ശി​​​യ പാ​​​ളി​​​ക​​​ളും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ താ​​​ഴി​​​ക​​​ക്കു​​​ട​​​ങ്ങ​​​ളും സ്വ​​​ർ​​​ണം പൂ​​​ശി​​​യ​​​വ​​​യാ​​​ണ്. ഇ​​​വ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

ഉ​​​ണ്ണി​​​ക്കൃഷ്ണ​​​ൻ പോ​​​റ്റി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ൾ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു കൂ​​​ടു​​​ത​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ന​​​ട​​​ത്തി​​​യോ എ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കൊ​​​ടു​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​കും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​കു​​​ക.

ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ലി​​​ന്‍റെ ക​​​ട്ടി​​​ള​​​യ്ക്കു മു​​​ക​​​ളി​​​ൽ പ​​​തി​​​പ്പി​​​ച്ചി​​​രു​​​ന്ന ശി​​​വ​​​-വ്യാ​​​ളീ​​​രൂ​​​പ​​​മ​​​ട​​​ങ്ങി​​​യ പ്ര​​​ഭാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ പാ​​​ളി​​​ക​​​ളി​​​ലെ സ്വ​​​ർ​​​ണ​​​വും കൊ​​​ള്ള​​​യ​​​ടി​​​ച്ചെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ശ്രീ​​​കോ​​​വി​​​ലി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ പാ​​​ളി​​​ക​​​ളി​​​ലെ സ്വ​​​ർ​​​ണം വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന​​​ത്.

ശ്രീ​​​കോ​​​വി​​​ലി​​​ൽ വി​​​ജ​​​യ് മ​​​ല്യ സ്വ​​​ർ​​​ണം പൂ​​​ശി ന​​​ൽ​​​കി​​​യ​​​തു കൂ​​​ടാ​​​തെ ചെ​​​ന്പ് പാ​​​ളി​​​ക​​​ളി​​​ൽ ക്ഷേ​​​ത്രം പു​​​ന​​​ർനി​​​ർ​​​മി​​​ച്ച​​​പ്പോ​​​ൾ ത​​​നി ത​​​ങ്കം പ​​​തി​​​പ്പി​​​ച്ചി​​​രു​​​ന്നി​​​രു​​​ന്നു. വ​​​ലി​​​യ ഭാ​​​രം വ​​​രു​​​ന്ന പ്ര​​​ഭാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ അ​​​ട​​​ക്കം ഇ​​​ത്ത​​​ര​​​ത്തി​​​ൽ ചെ​​​ന്പ് പാ​​​ളി​​​ക​​​ളി​​​ൽ ത​​​ങ്കം പൊ​​​തി​​​ഞ്ഞി​​​രു​​​ന്ന​​​താ​​​യാ​​​ണ് രേ​​​ഖ​​​ക​​​ൾ. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളാ​​​ണ് വേ​​​ണ്ടിവ​​​രു​​​ന്ന​​​ത്.

ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ലി​​​ന്‍റെ ക​​​ട്ടി​​​ള​​​യി​​​ൽ ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള ദ​​​ശാ​​​വ​​​താ​​​ര​​​ങ്ങ​​​ൾ ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത ര​​​ണ്ടു ചെ​​​മ്പ് പാ​​​ളി​​​ക​​​ളി​​​ലും രാ​​​ശി ചി​​​ഹ്ന​​​ങ്ങ​​​ൾ ആ​​​ലേ​​​ഖ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള ര​​​ണ്ടു ചെ​​​ന്പ് പാ​​​ളി​​​ക​​​ളി​​​ലും ക​​​ട്ടി​​​ള​​​യു​​​ടെ മു​​​ക​​​ൾ​​​പ്പ​​​ടി ചെ​​​ന്പ് പാ​​​ളി​​​യി​​​ലും ക​​​ട്ടി​​​ള​​​യ്ക്കു മു​​​ക​​​ളി​​​ൽ പ​​​തി​​​ച്ചി​​​ട്ടു​​​ള്ള ശി​​​വ​​​രൂ​​​പ​​​വും വ്യാ​​​ളീ​​​രൂ​​​പ​​​വും അ​​​ട​​​ങ്ങു​​​ന്ന പ്ര​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​മു​​​ള്ള സ്വ​​​ർ​​​ണം പ​​​തി​​​ച്ച ഏ​​​ഴു പാ​​​ളി​​​ക​​​ളി​​​ൽ​​​നി​​​ന്നു സ്വ​​​ർ​​​ണം വേ​​​ർ​​​തി​​​രി​​​ച്ച​​​താ​​​യാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ൽ.

ചെ​​​മ്പ് വേ​​​ർ​​​തി​​​രി​​​ച്ച പാ​​​ളി​​​ക​​​ളി​​​ലെ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ അ​​​ള​​​വ് ക​​​ണ്ടെ​​​ത്താ​​​ൻ ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ലി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ളി​​​ൽ നി​​​ന്നു സാ​​​ന്പി​​​ൾ ശേ​​​ഖ​​​രി​​​ച്ച് ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ വി​​​എ​​​സ്എ​​​സ് സി​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കോ​​​ട​​​തി മു​​​ഖേ​​​നെ​​​യാ​​​ണ് ഇ​​​തി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്. ഇ​​​തി​​​നൊ​​​പ്പം കൂ​​​ടു​​​ത​​​ൽ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തേ​​​ണ്ടി വ​​​രു​​​മെ​​​ന്നാ​​​ണു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

മൂന്നുപേരുടെ ക​സ്റ്റ​ഡി 14 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി

കൊ​​​​ല്ലം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണക്കൊ​​​​ള്ള കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ക​​​​ളാ​​​​യ മു​​​​ൻ തി​​​​രു​​​​വാ​​​​ഭ​​​​ര​​​​ണം ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ കെ.​​​​എ​​​​സ്. ബൈ​​​​ജു, ചെ​​​​ന്നൈ സ്മാ​​​​ർ​​​​ട്ട് ക്രി​​​​യേ​​​​ഷ​​​​ൻ​​​​സ് ഉ​​​​ട​​​​മ പ​​​​ങ്ക​​​​ജ് ഭ​​​​ണ്ഡാ​​​​രി, ബെ​​​​ല്ലാ​​​​രി​​​​യി​​​​ലെ ജ്വ​​​​ല്ല​​​​റി ഉ​​​​ട​​​​മ ഗോ​​​​വ​​​​ർ​​​​ധ​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​ടെ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി 14 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു നീ​​​​ട്ടി.
ന​​​​വം​​​​ബ​​​​ർ ആ​​​​റി​​​​ന് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ കെ.​​​​എ​​​​സ്. ബൈ​​​​ജു ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലാ​​​​ണ്.

പ​​​​ങ്ക​​​​ജ്, ഗോ​​​​വ​​​​ർ​​​​ധ​​​​ൻ എ​​​​ന്നി​​​​വ​​​​രെ ഡി​​​​സം​​​​ബ​​​​ർ 19-നാ​​​​ണ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. പ്ര​​​​തി​​​​ക​​​​ളെ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​തെ​​​​യാ​​​​ണ് റി​​​​മാ​​​​ൻ​​​​ഡ് ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ച​​​​ത്. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ർ​​​​ണം ഉ​​​​രു​​​​ക്കി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​ൻ പോ​​​​റ്റി ഏ​​​​ൽ​​​​പി​​​​ച്ച​​​​ത് പ​​​​ങ്ക​​​​ജി​​​​ന്‍റെ സ്മാ​​​​ർട്ട് ക്രി​​​​യേ​​​​ഷ​​​​ൻ​​​​സി​​​​ലാ​​​​ണ്. അ​​​​വി​​​​ടെ ഉ​​​​രു​​​​ക്കി വേ​​​​ർ​​​​തി​​​​രി​​​​ച്ച സ്വ​​​​ർ​​​​ണം വി​​​​റ്റ​​​​ത് പോ​​​​റ്റി​​​​യു​​​​ടെ സ​​​​ഹാ​​​​യി ക​​​​ൽ​​​​പേ​​​​ഷ് മു​​​​ഖേ​​​​ന ബെ​​​​ല്ലാരി​​​​യി​​​​ലെ ജ്വ​​​​ല്ല​​​​റി ഉ​​​​ട​​​​മ ഗോ​​​​വ​​​​ർ​​​​ധ​​​​നാ​​​​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മ​ണി​ക്ക് പി​ന്നി​ൽ ഇ​റി​ഡി​യം ത​ട്ടി​പ്പ് സം​ഘ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ച ഡി. ​മ​ണി​ക്ക് പി​ന്നി​ൽ ഇ​റി​ഡി​യം ത​ട്ടി​പ്പ് സം​ഘ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. മ​ണി​യു​ടെ സ​ഹാ​യി ശ്രീ​കൃ​ഷ്ണ​ൻ ഇ​റി​ഡി​യം ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി.

കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും പ​ല പ്ര​മു​ഖ​രെ​യും ഉ​ൾ​പ്പെ​ടെ ശ്രീ​കൃ​ഷ്ണ​ൻ ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കി​യ​താ​യും മ​ണി​യു​ടെ സം​ഘ​ത്തി​ന്‍റെ മൊ​ഴി​യി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു​മാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ.

അ​തേ​സ​മ​യം ത​നി​ക്ക് പ്ര​വാ​സി​യെ​യോ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ​യോ അ​റി​യി​ല്ലെ​ന്നാ​ണ് മ​ണി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യ മൊ​ഴി. രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​രം​ഭി​ച്ച ചോ​ദ്യം​ചെ​യ്യ​ല്‍ ഏ​ഴ​ര മ​ണി​ക്കൂ​ര്‍ നീ​ണ്ടു.

ര​ണ്ട് ക്രൈം ​ബ്രാ​ഞ്ച് എ​സ്പി​മാ​ർ​ക്കൊ​പ്പം ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​സ്പി വെ​ങ്കി​ടേ​ഷ് നേ​രി​ട്ട് എ​ത്തി​യാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ദി​ണ്ഡി​ഗ​ൽ മ​ണി​യെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദി​ണ്ഡി​ഗ​ൽ മ​ണി​യെ ഇ​ന്ന് എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യും. മ​ണി​ക്ക് വ്യാ​ജ സിം ​കാ​ർ​ഡു​ക​ളെ​ടു​ത്ത് ന​ൽ​കി​യ​വ​രോ​ടും ഇ​ന്ന് ഹാ​ജ​രാ​കാ​ൻ അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം മ​ണി​യു​ടെ ഓ​ഫീ​സി​ൽ എ​സ്ഐ​ടി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ അ​റി​യി​ല്ലെ​ന്നും ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ണി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ലെ പ്ര​തി​ക​ര​ണം.

തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​മെ​ന്ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ കേ​സി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

 

Kerala

സ്വ​ര്‍​ണ​ക്കൊ​ള്ള: എ​സ്ഐ​ടി ഡി. ​മ​ണി​യു​ടെ കൂ​ട്ടാ​ളി​യെ ചോ​ദ്യം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​രാ​വ​സ്തു മാ​ഫി​യ ത​ല​വ​ന്‍ ഡി. ​മ​ണി​യു​ടെ കൂ​ട്ടാ​ളി ശ്രീ​കൃ​ഷ്ണ​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തു. ത​മി​ഴ്‌​നാ​ട് ഡി​ണ്ടി​ഗ​ലി​ല്‍ എ​സ്‌​ഐ​ടി നേ​രി​ട്ട് എ​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്.

വി​ഗ്ര​ഹ​ക്ക​ട​ത്തി​ല്‍ ഇ​യാ​ള്‍​ക്കും പ​ങ്കു​ണ്ടെ​ന്ന് വി​ദേ​ശ വ്യ​വ​സാ​യി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടു​ന്ന ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഡി. ​മ​ണി​ക്ക് വേ​ണ്ടി അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത് ശ്രീ​കൃ​ഷ്ണ​നാ​ണെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം സം​ശ​യി​ക്കു​ന്ന​ത്.

മ​ണി​യും സം​ഘ​വും കേ​ര​ള​ത്തി​ല്‍ ല​ക്ഷ്യ​മി​ട്ട​ത് ആ​യി​രം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടെ​ന്നാ​ണ് എ​സ്‌​ഐ​ടി പ​റ​യു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ മോ​ഷ​ണം: കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ മോ​ഷ​ണ​ക്കേ​സ് അ​ന്ത​ര്‍​ദേ​ശീ​യ മാ​ന​ങ്ങ​ള്‍ ഉ​ള്ള ഒ​രു കേ​സാ​യി മാ​റി​യ സ്ഥി​തി​ക്ക് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഇ​ക​ഴ്ത്തി​ക്കാ​ണി​ക്കു​ന്നി​ല്ല. പ​ക്ഷേ അ​ന്താ​രാ​ഷ്ട്ര മാ​ന​ങ്ങ​ളു​ള്ള ഒ​രു കേ​സാ​കു​മ്പോ​ള്‍ എ​സ്ഐ​ടി​ക്ക് മാ​ത്ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലെ പു​രാ​വ​സ്തു​ക്ക​ള്‍ മു​ഴു​വ​ന്‍ വി​റ്റ് കാ​ശു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ക​ഥ​ക​ളാ​ണ് ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍​ത്ത​ന്നെ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ള്‍ കാ​ണാ​നി​ല്ല എ​ന്നു​ള്ള വാ​ര്‍​ത്ത ഇ​ന്ന​ലെ പു​റ​ത്തു​വ​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​ക​ണം.

​സ്വ​ര്‍​ണ മോ​ഷ​ണ​ത്തി​നു പി​ന്നി​ല്‍ വ​ലി​യൊ​രു ഗൂ​ഢ​സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ആ ​ഗൂ​ഢ​സം​ഘ​ത്തി​ന് കേ​ര​ള​ത്തി​ല്‍ ഇ​ന്ന് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​രി​ക്കു​ന്ന ആ​ളു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ട്. വ​ലി​യ ആ​സൂ​ത്രി​ത​മാ​യ ഒ​രു ഗൂ​ഢാ​ലോ​ച​ന ഇ​തി​ന്‍റെ പി​ന്നി​ലു​ണ്ട്. ഇ​തെ​ല്ലാം പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; അ​റ​സ്റ്റി​ലാ​യ ഗോ​വ​ര്‍​ധ​ന്‍റെ മൊ​ഴി​യി​ലെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ അ​റ​സ്റ്റി​ലാ​യ ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ര്‍​ധ​ന്‍റെ മൊ​ഴി​യി​ലെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പ​ല​പ്പോ​ഴാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ ന​ൽ​കി​യെ​ന്ന് ഗോ​വ​ര്‍​ധ​ൻ‌ എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി.

ഒ​ന്ന​ര​ക്കോ​ടി ന​ൽ​കി​യ​തി​നു​ശേ​ഷ​മാ​ണ് സ്വ​ർ​ണം വാ​ങ്ങി​യ​തെ​ന്നും ഗോ​വ​ർ​ധ​ൻ എ​സ്ഐ​ടി​യോ​ട് വെ​ളി​പ്പെ​ടു​ത്തി. പ​ണം ന​ൽ​കി​യ​തി​ന്‍റെ തെ​ളി​വു​ക​ളും ഗോ​വ​ര്‍​ധ​ൻ എ​സ്ഐ​ടി​ക്ക് കൈ​മാ​റി. ഗോ​വ​ർ​ധ​ന​നെ​യും പ​ങ്ക​ജ് ഭ​ണ്ഡാ​രി​യെ​യും എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും.

ഇ​തി​നാ​യി തി​ങ്ക​ളാ​ഴ്ച അ​പേ​ക്ഷ ന​ൽ​കും. ക​ഴി​ഞ്ഞ ദി​വ​സം എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ത​ന്നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്നാ​ണ് ഗോ​വ​ര്‍​ധ​ന്‍റെ വാ​ദം.

ഇ​യാ​ൾ തി​ങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യ​പേ​ക്ഷ ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം. ബോ​ധ​പൂ​ര്‍​വം ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ന്നി​ട്ടി​ല്ലെ​ന്നും ശ​ബ​രി​മ​ല​യി​ലെ ആ​വ​ശ്യ​ത്തി​നെ​ന്ന് പ​റ​ഞ്ഞാ​ണ് പ​ല​പ്പോ​ഴും പ​ണം ന​ൽ​കി​യ​തെ​ന്നും സു​ഹൃ​ത്തെ​ന്ന നി​ല​യി​ലാ​ണ് സ്വ​ര്‍​ണം വാ​ങ്ങി​യ​തെ​ന്നു​മാ​ണ് ഗോ​വ​ര്‍​ധ​ന്‍റെ മൊ​ഴി.

Kerala

സ്വ​ർ​ണ​ക്കൊ​ള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനനും റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അറസ്റ്റിലായ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യും ത​ട്ടി​യെ​ടു​ത്ത സ്വ​ർ​ണം വാ​ങ്ങി​യ ബെ​ല്ലാ​രി​യി​ലെ ജ്വ​ല​റി ഉ​ട​മ​യാ​യ ഗോ​വ​ർ​ധ​ന​നും റിമാൻഡിൽ. 14 ദിവസത്തേയ്ക്കാണ് ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുന്നത്.

ഇന്നാണ് ഇരുവരും അറസ്റ്റിലായത്. ഇ​രു​വ​രേ​യും നേ​ര​ത്തെ പ​ല​ത​വ​ണ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ദ്വാ​ര​പാ​ല​ക ശി​ൽ​പ​ത്തി​ൽ നി​ന്ന് സ്വ​ർ​ണം വേ​ർ​തി​രി​ച്ച​ത് പ​ങ്ക​ജ് ഭ​ണ്ഡാ​രി സി​ഇ​ഒ​യാ​യ ക​ന്പ​നി​യാ​യി​രു​ന്നു. ശി​ൽ​പ​ങ്ങ​ളി​ൽ നി​ന്ന് വേ​ർ​തി​രി​ച്ച സ്വ​ർ​ണം വാ​ങ്ങി​യ​ത് ഗോ​വ​ർ​ധ​ന​നു​മാ​യി​രു​ന്നു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ആ​ദ്യം അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും പ​ങ്ക​ജ് ഭ​ണ്ഡാ​രി​യും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ ന്ന് ​പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​ല​പ്പോ​ഴാ​യി അ​റ​സ്റ്റ് ചെ​യ്ത​വ​രു​ടെ മൊ​ഴി​ക​ളി​ൽ നി​ന്നു വ്യ​ക്ത​മാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ൽ നി​ന്നു ക​ട​ത്തി​ക്കൊ​ണ്ടുപോ​യ സ്വ​ർ​ണ​പ്പാ​ളി​ക​ൾ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ലേ​ക്കാ​ണ് കൊ​ണ്ടുപോ​യ​ത്. അ​വി​ടെ വ​ച്ചാ​ണ് സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്.

വേ​ർ​തി​രി​ച്ച സ്വ​ർ​ണം ക​ൽ​പേ​ഷ് എ​ന്ന ഇ​ട​നി​ല​ക്കാ​ര​ൻ വ​ഴി ബെ​ല്ലി​രി ഗോ​വ​ർ​ധ​ന​ന്‍റെ ജ്വ​ല​റി​യി​ൽ എ​ത്തി​ച്ചു​വെ​ന്നാ​യി​രു​ന്നു എ​സ്ഐ​ടി ക​ണ്ടെത്ത​ൽ. ബെ​ല്ലാ​രി​യി​ലെ ജ്വ​ല​റി​യി​ൽ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ 800 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെത്തി​യി​രു​ന്നു. തു​ട​ർ​ന്നു ത​ന്ത്രി​യു​ടെ മൊ​ഴി എ​ടു​ത്ത​പ്പോ​ൾ ഗോ​വ​ർ​ധ​നു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെന്നു​ പ​റ​ഞ്ഞി​രു​ന്നു. ഇ​യാ​ളു​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നും മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ൽ ദ്വാ​ര​പാ​ല​ക ശി​ൽ​പ​ത്തി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ത​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും ചെ​ന്പു​പൂ​ശി​യ പാ​ളി​ക​ളാ​ണ് എ​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു പ​ങ്ക​ജ് ഭ​ണ്ഡാ​രി​യു​ടെ മൊ​ഴി. സ്വ​ർ​ണം പൂ​ശി​യ പാ​ളി​ക​ൾ താ​ൻ ഏ​റ്റെ​ടു​ക്കു​ക​യോ സ്വ​ർ​ണം പൂ​ശി ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും മൊ​ഴി ന​ൽ​കി​യി​രു​ന്നു. ആ​ദ്യം അ​ന്വേ​ഷി​ച്ച ദേ​വ​സ്വം വി​ജി​ല​ൻ​സി​നേ​യും ഭ​ണ്ഡാ​രി ക​ബ​ളി​പ്പി​ച്ചി​രു​ന്ന​താ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: അ​റ​സ്റ്റി​ലാ​യ​വ​ര​ല്ല ഉ​ന്ന​ത​രെ​ന്ന് സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ ഇ​പ്പോ​ള്‍ അ​റ​സ്റ്റി​ലാ​യ​വ​ര്‍ അ​ല്ല ഉ​ന്ന​ത​രെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ശ​രി​യാ​യ രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നാ​ൽ മു​ൻ ദേ​വ​സ്വം മ​ന്ത്രി​ക്കും അ​തി​നു മു​ക​ളി​ലേ​ക്കും നീ​ങ്ങു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​ന്ന​ത​ര​ലി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ങ്ങാ​തി​രി​ക്കാ​ൻ എ​സ്ഐ​ടി​ക്ക് മേ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ​മ്മ​ര്‍​ദം ചെ​ലു​ത്തി. സ്വ​ര്‍​ണം വാ​ങ്ങി​യ​വ​രും സൂ​ക്ഷി​ച്ച​വ​രും വി​റ്റ​വ​രും ത​മ്മി​ൽ ലി​ങ്ക് ഉ​ണ്ടെ​ന്നും വി​.ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

2024ൽ ​ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​ത് ക​വ​ര്‍​ച്ചാ​ശ്ര​മ​മാ​ണ്. കോ​ട​തി ഇ​ട​പെ​ട്ട​ത് കൊ​ണ്ടു മാ​ത്ര​മാ​ണ് ക​വ​ര്‍​ച്ച ന​ട​ക്കാ​തി​രു​ന്ന​തെ​ന്നും വി​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മേ​ൽ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ന്നു​വെ​ന്ന കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ ജാ​മ്യം ത​ള്ളി​യു​ള്ള കോ​ട​തി ഉ​ത്ത​ര​വ്. ഇ​പ്പോ​ഴും എ​സ്ഐ​ടി​യി​ൽ അ​വി​ശ്വാ​സ​മി​ല്ലെ​ന്നു സ​തീ​ശ​ൻ പ​റ​ഞ്ഞു.

"സം​ഘ​ത്തി​ലു​ള്ള​ത് ന​ല്ല ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. എ​സ്ഐ​ടി​ക്ക് മേ​ൽ അ​നാ​വ​ശ്യ സ​മ്മ​ര്‍​ദം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ചെ​ലു​ത്തു​ക​യാ​ണ്. ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ ഒ​രു കു​ഴ​പ്പ​വു​മി​ല്ല. രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​രു​ത്. ഇ​തു​വ​രെ ഇ​ഡി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലൊ​ന്നും വി​ശ്വാ​സ​മി​ല്ല. ഇ​ഡി അ​ന്വേ​ഷി​ക്കേ​ണ്ട എ​ന്ന് പ​റ​യാ​നാ​കി​ല്ല.'-​സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ റി​മാ​ൻ​ഡി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ റി​മാ​ൻ​ഡി​ൽ. 14 ദി​വ​സ​ത്തേ​ക്കാ​ണ് ശ്രീ​കു​മാ​റി​നെ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

കേ​സി​ലെ ആ​റാം പ്ര​തി​യാ​ണ് ശ്രീ​കു​മാ​ർ. ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​റ​സ്റ്റ്. ക്ര​മ​ക്കേ​ടി​ല്‍ ശ്രീ​കു​മാ​റി​നും പ​ങ്കു​ണ്ടെ​ന്നാ​ണ് എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ.

എ​ന്നാ​ൽ താ​ൻ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പാ​ളി​ക​ൾ കൈ​മാ​റാ​നു​ള്ള മ​ഹ​സ​റി​ന്‍റെ ക​ര​ട് മു​രാ​രി ബാ​ബു ത​യാ​റാ​ക്കി​യി​രു​ന്നു​വെ​ന്നും ചെ​മ്പ് പാ​ളി​ക​ൾ എ​ന്ന് എ​ഴു​തി​യ​തി​നെ​ക്കു​റി​ച്ച് അ​റി​വി​ല്ലെ​ന്നു​മാ​ണ് ശ്രീ​കു​മാ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യ മൊ​ഴി.

2019ൽ ​ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ൾ പു​റ​ത്തേ​ക്ക് പാ​ളി​ക​ൾ കൊ​ണ്ടു​പോ​കു​മ്പോ​ഴും തി​രി​കെ കൊ​ണ്ടു​വ​രു​മ്പോ​ഴും അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ആ​യി​രു​ന്നു ശ്രീ​കു​മാ​ർ. കേ​സി​ല്‍ പ്ര​തി​യാ​യ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യെ മാ​ത്ര​മാ​ണ് ഇ​നി അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; യു​ഡി​എ​ഫ് എം​പി​മാ​ർ നാ​ളെ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​ഷേ​ധി​ക്കും

ന്യൂ​ഡ​ൽ​ഹി: യു​ഡി​എ​ഫ് എം​പി​മാ​ർ നാ​ളെ പാ​ർ​ല​മെ​ന്‍റി​ൽ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ഉ​യ​ർ​ത്തി . രാ​വി​ലെ 10.30ന് ​പാ​ർ​ല​മെ​ന്‍റ് ക​വാ​ട​ത്തി​ൽ ധ​ർ​ണ ന​ട​ത്തും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ക. കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

സം​സ്ഥാ​ന​ത്തെ എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​ങ്ങ​ളു​ണ്ടെ​ന്നും യു​ഡി​എ​ഫ് എം​പി​മാ​ർ ആ​രോ​പി​ച്ചു. ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് പി​ന്നാ​ലെ​യാ​ണ് യു​ഡി​എ​ഫ് നീ​ക്കം. നേ​ര​ത്തെ കെ​സി വേ​ണു​ഗോ​പാ​ലും ഹൈ​ബി ഈ​ഡ​നും ഈ ​വി​ഷ​യം ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു.

Kerala

സ്വർണക്കൊള്ള: തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഉന്നതരിലേക്ക് അന്വേഷണം നീങ്ങണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് എസ്ഐടിയുടെ നീക്കം.

ദേവസ്വം വകുപ്പിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം നടത്തും. ഇതിനായി ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.

തന്ത്രിമാരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുമുണ്ട്. ഇതിനിടെ ഒരാഴ്ചയ്ക്കുള്ളിൽ വരുന്ന സന്നിധാനത്തെ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധനാ ഫലവും നിർണായകമാണ്.

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള മു​രാ​രി ബാ​ബു​വി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി 11ന് ​പ​രി​ഗ​ണി​ക്കും

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് മു​​​​ന്‍ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍ ബി. ​​​​മു​​​​രാ​​​​രി ബാ​​​​ബു ന​​​​ല്‍​കി​​​​യ ജാ​​​​മ്യ​​​ഹ​​​​ര്‍​ജി ഹൈ​​​​ക്കോ​​​​ട​​​​തി 11ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി. ദ്വാ​​​​ര​​​​പാലക ശി​​​​ല്പ​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ര്‍​ണ​​​​പ്പാ​​​​ളി നീ​​​​ക്കി​​​​യ കേ​​​​സി​​​​ലും ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി​​​​ക​​​​ള്‍ കൈ​​​​മാ​​​​റി​​​​യ കേ​​​​സി​​​​ലും പ്ര​​​​തി​​​​യാ​​​​യ മു​​​​രാ​​​​രി ബാ​​​​ബു ര​​​​ണ്ടു കേ​​​​സി​​​ലു​​​മാ​​​യി ​പ്ര​​​​ത്യേ​​​​കം ജാ​​​​മ്യ​​​ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണു ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി.

സ്വ​​​​ര്‍​ണ​​​​പ്പാ​​​​ളി​​​​ക​​​​ള്‍ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ത്താ​​​​ന്‍ ത​​​​ന്ത്രി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യ​​​ശേ​​​​ഷം ചെ​​​​മ്പെ​​​​ന്ന് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ബോ​​​​ര്‍​ഡി​​​​നു ശി​​​​പാ​​​​ര്‍​ശ ന​​​​ല്‍​കി​​​​യെ​​​​ന്നാ​​​​ണു കേ​​​​സ്. 2019ലെ ​​​​ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലാ​​​​ണ് കേ​​​​സു​​​​ക​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്.

ഒ​​​​ക്‌ടോബ​​​​ര്‍ 23 മു​​​​ത​​​​ല്‍ റി​​​​മാ​​​​ന്‍​ഡി​​​​ലാ​​​​യ താ​​​​ൻ മേ​​​​ലു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ച​​​​തെ​​​​ന്നും നി​​​​ര​​​​പ​​​​രാ​​​​ധി​​​​യാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് ഹ​​​​ര്‍​ജി​​​​യി​​​​ലെ വാ​​​​ദം. ആ​​​​രോ​​​​ഗ്യ​​​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up